ഡി വില്ലിയേഴ്സിന്റെ മടങ്ങി വരവ് ഇല്ല

തന്റെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഉണ്ടായേക്കാമെന്ന് എബി ഡി വില്ലിയേഴ്സ് ഐപിഎലിനിടെ സൂചന നല്‍കിയെങ്കിലും അതുണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാലും ഏറ്റവും പുതിയ ചര്‍ച്ചയില്‍ താരം തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് ഡി വില്ലിയേഴ്സ് വ്യക്തമാക്കിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

താരത്തിന്റെ മടങ്ങി വരവ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷം ക്രിക്കറ്റ് സൗത്താഫ്രിക്കയാണ് ഈ വിവരം പങ്കുവെച്ചത്.