പൊരുതിയത് കുശല്‍ പെരേരയും ഹസരംഗയും മാത്രം, ഏകദിനത്തിലും ലങ്കയുടെ കാര്യം കുഴപ്പത്തിൽ തന്നെ

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിലും മോശം ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്ക. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 185 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 46/3 എന്ന നിലയിലേക്ക് വീണ ലങ്കയെ കുശല്‍ പെരേരയും വനിന്‍ഡു ഹസരംഗയും ചേര്‍ന്നാണ് 99 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിച്ചത്.

kusalpererawaninduhasaranga

54 റൺസ് നേടിയ വനിന്‍ഡു ഹസരംഗ തന്റെ മൂന്നാം അര്‍ദ്ധ ശതകം നേടിയപ്പോള്‍ 73 റൺസ് നേടിയ ക്യാപ്റ്റന്‍ കുശല്‍ പെരേര ഏഴാം വിക്കറ്റായി പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലും ഡേവിഡ് വില്ലി മൂന്നും വിക്കറ്റ് നേടി. ക്രിസ് വോക്സ് അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ തന്റെ പത്തോവര്‍ സ്പെല്ലിൽ വെറും 18 റൺസ് മാത്രം വിട്ട് നല്‍കിയാണ് 4 വിക്കറ്റ് നേടിയത്.

Chriswoakesengland

പുറത്താകാതെ 19 റൺസ് നേടിയ ചാമിക കരുണാരത്നേയാണ് ടീമിൽ രണ്ടക്ക സ്കോറിലേക്ക് കടന്ന മറ്റൊരു താരം. 42.3 ഓവറിലാണ് ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചത്.