പാട്രിക് വിയേര ക്രിസ്റ്റൽ പാലസിലേക്ക്

പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ് പരിശീലകനായി പാട്രിക് വിയേര എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. മുൻ ആഴ്‌സണൽ താരവുമായി ക്രിസ്റ്റൽ പാലസ് അവസാന വട്ട ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അടുത്ത ആഴ്ച ടീമിന്റെ പ്രീ സീസൺ അവസാനിക്കുന്നതിന് മുൻപ് പരിശീലകനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ക്രിസ്റ്റൽ പാലസ്.

നേരത്തെ മുൻ ഡോർട്മുണ്ട് പരിശീലകനായ ലൂസിയൻ ഫാവ്റെ പരിശീലകനായി എത്തുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന നിമിഷം ഫാവ്റെ ക്രിസ്റ്റൽ പാലസ് പരിശീലകൻ ആവുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നേരത്തെ ഫ്രഞ്ച് ലീഗ് ക്ലബായ നീസിന്റെ പരിശീലകനായിരുന്നു വിയേര. 2018 ഡിസംബറിൽ തുടർച്ചയായി ടീം 5 മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ വിയേരയെ ക്ലബ് പുറത്താക്കുകയായിരിക്കുന്നു.

നേരത്തെ ആഴ്സണലിന്റെ കൂടെ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും 4 എഫ്.എ കപ്പ് കിരീടവും വിയേര നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെയും എം.എൽ.എസ് ക്ലബായ ന്യൂ യോർക്ക് സിറ്റിയുടെ കൂടെയും പരിശീലകനാണ് വിയേര പ്രവർത്തിച്ചിട്ടുണ്ട്.