CricketFeatured

ശ്രീലങ്കയ്ക്ക് നേരിയ ലീഡ്, കൈവശമുള്ളത് 4 വിക്കറ്റ് മാത്രം

India

കൊളംബോ ടെസ്റ്റ് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഫോളോ ഓണിന് വിധേയരായ ശ്രീലങ്കയ്ക്ക് നേരിയ ലീഡ്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ടീം 229/6 എന്ന നിലയിൽ നിൽക്കുമ്പോള്‍ 16 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

92 റൺസ് നേടിയ പസിന്‍ഡു സൂരിയഭണ്ഡാരയും 55 റൺസ് നേടിയ കമിന്‍ഡു മെന്‍ഡിസുമാണ് ശ്രീലങ്കയുടെ ചെറുത്ത്നില്പ് സാധ്യമാക്കിയത്. കമിൽ മിശാറ 32 റൺസും ധനന്‍ജയ ഡി സിൽവ 23 റൺസും നേടി.

Pasindusooriyabandara

7 റൺസുമായി സോണൽ ദിനുഷയും 3 റൺസ് നേടി കേശാര നുവാന്തയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മാനവ് സുഥാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബാക്കി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് നേടി.

മഴ എല്ലാ ദിവസവും തടസ്സം ചെറിയ തോതിലെങ്കിലും സൃഷ്ടിച്ച ടെസ്റ്റിന്റെ അവസാന ദിവസം മഴ ലങ്കയ്ക്ക് രക്ഷയ്ക്കെത്തുമോ അതോ ഇന്ത്യ തങ്ങളുടെ പരമ്പരയിലെ രണ്ടാം വിജയം സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.