ഫോളോ ഓണിന് വിധേയരായി ശ്രീലങ്ക, ആദ്യ ഇന്നിംഗ്സിൽ 290 റൺസിന് ഓള്‍ഔട്ട്

കൊളംബോ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഫോളോ ഓൺ. ഇന്ത്യ നേടിയ 503/9 ഡിക്ലയര്‍ എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 290 റൺസിൽ അവസാനിച്ചപ്പോള്‍ ടീം ഫോളോ ഓണിന് വിധേയരാകുകയായിരുന്നു.
സോണൽ ദിനുഷ ശതകം പൂര്‍ത്തിയാക്കി 103 റൺസ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മാനവ് സുഥാറും 3 വീതം വിക്കറ്റും അരങ്ങേറ്റക്കാരന്‍ സാരാന്‍ഷ് ജെയിന്‍ 2 വിക്കറ്റും നേടി.
80 റൺസ് നേടിയ പസിന്‍ഡു സൂരിയഭണ്ടാരയാണ് ശ്രീലങ്കയുടെ മറ്റൊരു പ്രധാന സ്കോറര്‍.