8 റൺസ് നേടുന്നതിനിടെ ശ്രീലങ്കയുടെ രണ്ട് വിക്കറ്റ് നഷ്ടം

കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ. 503/9 എന്ന സ്കോറിൽ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ആതിഥേയരുടെ രണ്ട് വിക്കറ്റാണ് എട്ട് റൺസ് നേടുന്നതിനിടെ നഷ്ടമായത്.

ലഹിരു ഉദരയുടെയും നൈറ്റ് വാച്ച്മാന്‍ ആയി എത്തിയ പ്രഭാത് ജയസൂര്യയുടെയും വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ യഥാക്രമം പ്രസിദ്ധ് കൃഷ്ണയും മാനവ് സുഥറുമാണ് ഈ വിക്കറ്റുകള്‍ നേടിയത്.