Super League KeralaFeatured

കൊമ്പൻസ് താരം ബാദിഷടക്കം നാല് താരങ്ങളെ കൂടി സൈൻ ചെയ്ത് മലപ്പുറം എഫ്സി

Resizedimage 2026 08 24 21 18 23 1

മലപ്പുറം: കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ തിരുവനന്തപുരം കൊമ്പൻസിൽ മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുൽ ബാദിഷടക്കം നാല് താരങ്ങളെ കൂടി ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. റിസ്‌വാൻ ഷൗക്കത്ത്,പ്രബഞ്ച്, ഹാഷിർ എന്നിവരാണ് മറ്റ് താരങ്ങൾ.

മലപ്പുറം തിരൂർ സ്വദേശിയായ അബ്ദുൽ ബാദിഷിന് 24 വയസ്സാണ് പ്രായം.കൊമ്പൻസിന് വേണ്ടി സ്ഥിരതയുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്. 10 മത്സരങ്ങളിൽ നിന്നും 3 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. റൈറ്റ് ബാക്ക് പൊസിഷനിലാണ് താരം കൂടുതലും കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്വ് ടീം,സ്പോർട്ടിംഗ് ക്ലബ് ബെംഗളൂരു, മുത്തൂറ്റ് എഫ്എ എന്നീ ടീമുൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
26-കാരനായ റിസ്‌വാൻ ഷൗക്കത്ത് പ്രധാനമായും ലെഫ്റ്റ് വിംഗറായാണ് കളിക്കുന്നത്. അതോടൊപ്പം റൈറ്റ് വിംഗിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഒരുപോലെ കളിക്കാൻ കഴിവുള്ള താരം കൂടിയാണ്.


ബിദാനാസി ക്ലബ്ബ്,ഭവാനിപ്പൂർ എഫ്.സി , ഹാൽ എസ്സ്സി, വയനാട് യുണൈറ്റഡ് എഫ്.സി, കേരളാ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്. 2023-24 സീസണിൽ കേരളാ യുണൈറ്റഡിന്റെ കൂടെ കെ.പി.എൽ ചാമ്പ്യൻഷിപ്പും നേടി. അവസാനമായി വെസ്റ്റ് ബംഗാളിലെ റോയൽ സിറ്റി എഫ്.സിക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലെ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് റിസ്‌വാൻ സ്വന്തം നാട്ടിലെ ടീമിലേക്ക് എത്തുന്നത്.

കേരള പ്രീമിയർ ലീഗിൽ മികവ് തെളിയിച്ച തൃശൂർ സ്വദേശിയും യുവമധ്യനിര താരവുമായ പ്രബഞ്ച് പ്രസാദും ഇനി മലപ്പുറം എഫ്സിയുടെ ജേഴ്സിയണിയും.21-കാരനായ ഈ യുവ മിഡ്ഫീൽഡർ എഫ്സി കേരളയുടെ ജൂനിയർ ടീമിലുടെ വളർന്ന് സീനിയർ ടീമിലെത്തിയ കളിക്കാരനാണ്. കേരള പ്രീമിയർ ലീഗിൽ എഫ്.സി കേരളയ്ക്കായും കെ.എസ്.ഇ.ബി ടീമിനായും മിന്നുന്ന പ്രകടനം കാഴ്ചവെച്ച പ്രബഞ്ച് ഗോളുകൾ നേടുന്നതിലും ഗോളുകൾക്ക് വഴിയൊരുക്കുന്നതിലും മികവ് തെളിയിച്ച താരമാണ്.
21-കാരനായ ഹാഷിർ മലപ്പുറം കൊളത്തൂർ സ്വദേശിയാണ്.
വിംഗുകളിൽ തന്റെ അതിവേഗ നീക്കങ്ങൾ കൊണ്ടും ബോൾ കൺട്രോൾ കൊണ്ടും ശ്രദ്ധേയനായ ഹാഷിർ ഗോകുലം കേരള എഫ്.സിയുടെ യൂത്ത് ടീമിലൂടെയും പി.എഫ്.സി കേരളയിലൂടെയുമാണ് കളിച്ചു വളർന്നത്. ഇക്കഴിഞ കേരള പ്രീമിയർ ലീഗിൽ റണ്ണേഴ്‌സ് അപ്പായ കാലിക്കറ്റ് എഫ്.സി ടീമംഗം കൂടിയായിരുന്നു ഹാഷിർ.