നാലാം ടി20യിൽ 24 റൺസ് വിജയവുമായി വെസ്റ്റിന്ഡീസ്, ഹോപിന് സെഞ്ച്വറി, സഞ്ജുവിന് ഫിഫ്റ്റി

ഇന്ത്യയ്ക്കെതിരെ നാലാം ടി20യിൽ വിജയം കുറിച്ച് വെസ്റ്റിന്ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്ഡീസ് നായകന് ഷായി ഹോപിന്റെ മികവിന്റെ ബലത്തിൽ 247/3 എന്ന സ്കോറാണ് നേടിയത്. ഹോപ് 50 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നപ്പോള് ഷെര്ഫേന് റൂഥര്ഫോര്ഡ് 26 പന്തിൽ 49 റൺസും ഷിമ്രൺ ഹെറ്റ്മ്യര് 12 പന്തിൽ 33 റൺസും നേടി. ജൂവൽ ആന്ഡ്രൂ 21 റൺസും റോവ്മന് പവൽ 24 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ 223 റൺസിന് ഓള്ഔട്ട് ആകുകയായിരുന്നു. സഞ്ജു സാംസൺ 23 പന്തിൽ 56 റൺസ് നേടിയപ്പോള് അഭിഷേക് ശര്മ്മ 29 റൺസും തിലക് വര്മ്മ 43 റൺസും നിതീഷ് കുമാര് റെഡ്ഡി 41 റൺസും നേടി പൊരുതി നോക്കി. വെസ്റ്റിന്ഡീസിന് വേണ്ടി കീമോ പോള് 5 വിക്കറ്റ് നേടി.