ചാമ്പ്യൻസ് ലീഗിൽ ജയം തുടർന്ന് ആഴ്സണൽ

ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ മികച്ച ജയവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആയ ആഴ്സണൽ. സ്വന്തം മൈതാനത്ത് ഫ്രഞ്ച് ടീമായ ലിലെയെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ആഴ്‌സണൽ തകർത്തത്. നന്നായി പ്രതിരോധിച്ചു കളിച്ച ഫ്രഞ്ച് ടീമിനെതിരെ ആദ്യ പകുതിയിൽ ഗോൾ നേടാൻ നിരവധി മാറ്റങ്ങളും ആയി എത്തിയ ആഴ്സണലിന് ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ആഴ്‌സണൽ ഫ്രഞ്ച് ടീമിന്റെ പ്രതിരോധം തകർത്തു.

നോനി മധുകെയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ റൈറ്റ് ബാക്ക് യൂറിയൻ ടിംബർ ആണ് ഇംഗ്ലീഷ് ടീമിന് മുൻതൂക്കം സമ്മാനിച്ചത്. തുടർന്നുള്ള 7 മിനിറ്റിൽ മത്സരം തീർക്കുന്ന ആഴ്‌സണലിനെ ആണ് പിന്നീട് കണ്ടത്. ആദ്യ ഗോൾ നേടി 3 മിനിറ്റിനുള്ളിൽ പകരക്കാരൻ ബുകയോ സാകയുടെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ എസെ ആഴ്‌സണലിന്റെ രണ്ടാം ഗോൾ സമ്മാനിച്ചു. സീസണിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 71 മത്തെ മിനിറ്റിൽ മികച്ച നീക്കത്തിന് ഒടുവിൽ ഹാവർട്സിന്റെ പാസിൽ നിന്നു സാക ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. തുടർന്നും ഗോൾ നേടാനുള്ള ആഴ്‌സണൽ ശ്രമങ്ങൾ ഫ്രഞ്ച് ടീമിന് പ്രതിരോധിക്കാൻ ആയി. മത്സരത്തിൽ മധ്യനിരയിൽ ബ്രൂണോ ഗുയ്മാരസും റൈസും പ്രതിരോധത്തിൽ കോൻസ, ടിംബർ, ലൂയിസ് സ്‌കെല്ലി എന്നിവർ മികച്ച പ്രകടനം ആണ് ഇംഗ്ലീഷ് ടീമിന് ആയി പുറത്ത് എടുത്തത്.