വീണ്ടും ടിം സൈഫെര്‍ട്ട്, ഒപ്പം കൂടി കെയിന്‍ വില്യംസണും, ന്യൂസിലാണ്ടിന് 9 വിക്കറ്റ് ജയം

Seifertwilliamson

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും അനായാസ വിജയം കുറിച്ച് ന്യൂസിലാണ്ട്. മുഹമ്മദ് ഹഫീസ് പുറത്താകാതെ നേടിയ 99 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 163/6 എന്ന സ്കോര്‍ നേടിയെങ്കിലും ന്യൂസിലാണ്ട് 19.2 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ന്യൂസിലാണ്ട് 3.3 ഓവറില്‍ 35 റണ്‍സാണ് നേടിയത്. 11 പന്തില്‍ 21 റണ്‍സാണ് ഗപ്ടില്‍ നേടിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ടിം സൈഫെര്‍ട്ടും ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ചേര്‍ന്ന് 129 റണ്‍സ് നേടിയാണ് ന്യൂസിലാണ്ടിനെ അതിവേഗത്തില്‍ വിജയത്തിലേക്ക് നയിച്ചത്.

അവസാന മൂന്നോവറില്‍ 11 റണ്‍സ് വേണ്ടപ്പോള്‍18ാം ഓവറില്‍ ഫഹീം അഷ്റഫ് രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കുകയും ഹാരിസ് റൗഫ് അടുത്ത ഓവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്‍കിയും മത്സരം അവസാന ഓവറിലേക്ക് എത്തിച്ചുവെങ്കിലും ഫഹീം അഷ്റഫ് എറിഞ്ഞ 20ാം ഓവറിലെ രണ്ടാം പന്തില്‍ കെയിന്‍ വില്യംസണിന്റെ ക്യാച്ച് ബൗണ്ടറിയില്‍ വഹാബ് റിയാസ് കൈവിട്ടപ്പോള്‍ ബൗണ്ടറി നേടി ന്യൂസിലാണ്ട് വിജയം ഉറപ്പാക്കി.

Previous articleഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തൂത്തുവാരാൻ സാധ്യതയുണ്ടെന്ന് റിക്കി പോണ്ടിങ്
Next articleഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് കിരീടം നേടാനുള്ള കരുത്ത് ഉണ്ട് എന്ന് റാഷ്ഫോർഡ്