ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് കിരീടം നേടാനുള്ള കരുത്ത് ഉണ്ട് എന്ന് റാഷ്ഫോർഡ്

Skysports Rashford Manchester United 5153626
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ സ്ക്വാഡിന് വലിയ കിരീടങ്ങൾ നേടാനുള്ള മികവും കരുത്തും ഉണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡ്. ടീമിന് കിരീടങ്ങൾ നേടാനുള്ള കഴിവ് ഉണ്ട്. പക്ഷെ ഇപ്പോഴും ടീം അവിടെ എത്തിയിട്ടില്ല. അതിന് സ്ഥിരത നേടേണ്ടതുണ്ട്‌. കിരീടത്തിന് അടുത്ത് എത്തിയത് കൊണ്ട് കാര്യമല. കിരീടം നേടുക തന്നെയാണ് വേണ്ടത്. റാഷ്ഫോർഡ് പറയുന്നു.

ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും ആണ് തന്റെ ഏറ്റവും വലൊയ സ്വപ്നം. ആ രണ്ട് കിരീടങ്ങളെക്കാൾ വലുതായി തനിക്ക് ഒന്നുമില്ല എന്നും റാഷ്ഫോർഡ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ടീം എന്ന നിലയിൽ എന്ത് ആകണമെന്ന് ആഗ്രഹിക്കുന്നുവോ അതിന് വളരെ അടുത്ത് ആണ് ടീം ഉള്ളത് എന്നും റാഷ്ഫോർഡ് പറഞ്ഞു.

Advertisement