ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തൂത്തുവാരാൻ സാധ്യതയുണ്ടെന്ന് റിക്കി പോണ്ടിങ്

India Virat Kohli Tim Paine Rahane Test
Photo: Twitter/@cricketcomau

ഇന്ത്യക്കെതിരായ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തൂത്തുവാരാൻ സാധ്യതയുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. അഡ്ലെയ്ഡിലേറ്റ പരാജയം ഇന്ത്യക്ക് വലിയ മുറിവാണ് നൽകിയതെന്നും അത്കൊണ്ട് തന്നെ ടെസ്റ്റ് പരമ്പര തൂത്തുവാരാൻ ഓസ്‌ട്രേലിയക്ക് സാധ്യതയുണ്ടെന്നും പോണ്ടിങ് പറഞ്ഞു.

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 റൺസിന് പുറത്തായി നാണംകെടുകയും ചെയ്തിരുന്നു. തുടർന്നാണ് പരമ്പര തൂത്തുവാരാനുള്ള ഓസ്ട്രേലിയയുടെ അവസരത്തെക്കുറിച്ച് പോണ്ടിങ് പറഞ്ഞത്.

അടുത്ത ടെസ്റ്റ് മത്സരം നടക്കുന്ന മെൽബണിൽ ഓസ്‌ട്രേലിയക്ക് ജയിക്കാനായില്ലെങ്കിൽ ഇന്ത്യക്ക് പിന്നെ പരമ്പരയിൽ തിരിച്ചുവരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു. കൂടാതെ മെൽബണിൽ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ബാറ്റ്സ്മാനായ ശുഭ്മൻ ഗില്ലിനും ഇന്ത്യ അവസരം നൽകണമെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

Previous articleഅഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ ഇറക്കുക രണ്ടാം നിരയോ?
Next articleവീണ്ടും ടിം സൈഫെര്‍ട്ട്, ഒപ്പം കൂടി കെയിന്‍ വില്യംസണും, ന്യൂസിലാണ്ടിന് 9 വിക്കറ്റ് ജയം