നാലാം ടി20യുടെ ടോസ് അറിയാം, ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഇന്ന് മത്സരത്തിൽ വിജയം നേടാനായാൽ പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാം. അതേ സമയം പരമ്പരയിൽ ഒപ്പമെത്തുവാന്‍ ജയം അനിവാര്യമാണ് ആതിഥേയര്‍ക്ക്.

വിന്‍ഡീസ് നിരയിൽ രണ്ട് മാറ്റമാണുള്ളത്. ജേസൺ ഹോള്‍ഡര്‍, കെവിന്‍ സിന്‍ക്ലയര്‍ എന്നിവര്‍ക്ക് പകരം ക്രിസ് ഗെയിലും ഫിഡല്‍ എഡ്വേര്‍ഡ്സും ടീമിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിൽ മാറ്റമില്ല.

വിന്‍ഡീസ് : Evin Lewis, Lendl Simmons, Chris Gayle, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Andre Russell, Fabian Allen, Dwayne Bravo, Obed McCoy, Fidel Edwards

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Reeza Hendricks, Temba Bavuma(c), Aiden Markram, Rassie van der Dussen, David Miller, George Linde, Kagiso Rabada, Anrich Nortje, Tabraiz Shamsi, Lungi Ngidi