ബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‍വേ ടെസ്റ്റ് സ്ക്വാഡിൽ നാല് പുതുമുഖ താരങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‍വേയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 7ന് ആരംഭിക്കുന്ന പരമ്പരയിൽ ഒരു ടെസ്റ്റ് മാത്രമേയുള്ളു. നാല് പുതുമുഖ താരങ്ങളെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിവാംഗ തനാക, ജോയ് ലോര്‍ഡ് ഗുംബി, ഡിയോൺ മയേഴ്സ്, ടാകുഡ്വാന്‍ഷേ കൈറ്റാനോ എന്നിവരാണ് ഈ താരങ്ങള്‍.

ബുല്‍വായോയിലെ ടെസ്റ്റ് മത്സരത്തിന് ശേഷം ടീമുകള്‍ ഹരാരെയിൽ പരിമിത ഓവര്‍ പരമ്പരയ്ക്കായി നീങ്ങും. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും അവിടെ നടക്കും.

സിംബാബ്‍വേ സ്ക്വാഡ് : Regis Chakabva, Tendai Chatara, Tendai Chisoro, Tanaka Chivanga, Craig Ervine, Luke Jongwe, Roy Kaia, Kevin Kasuza, Timycen Maruma, Wellington Masakadza, Blessing Muzarabani, Richard Ngarava, Victor Nyauchi, Milton Shumba, Brendan Taylor, Donald Tiripano, Sean Williams (C), Joylord Gumbie, Takudzwanashe Kaitano, Dion Myers.