ഐസിസിയുടെ ആറ് ഇവന്റുകളുടെ ആതിഥേയത്വത്തിനായി പാക്കിസ്ഥാന്‍ രംഗത്ത്

ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിന്റെ അവകാശങ്ങള്‍ക്കായി ഐസിസിയെ സമീപിച്ച് പാക്കിസ്ഥാന്‍. 2024 മുതൽ 2031 വരെയുള്ള പുതിയ എഫ്ടിപി സൈക്കിളിലെ ഇവന്റുകള്‍ക്കായാണ് പാക്കിസ്ഥാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

2025, 2029 ലെ ചാമ്പ്യന്‍സ് ട്രോഫിയും 2026, 2028ലെ ഐസിസി ടി20 ലോകകപ്പും ഒറ്റയ്ക്കും നടത്തുവാനും 2027, 31 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പ് മറ്റു ഏഷ്യന്‍ രാജ്യങ്ങളുമായും സംയുക്തമായി നടത്തുവാനുള്ള സന്നദ്ധതയാണ് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്.