ശതകം നേടി ജേസൺ റോയ്, ഫോം തുടര്‍ന്ന് ജോസ് ബട്‍ലര്‍, ഇംഗ്ലണ്ടിന് അനായാസ വിജയം

Jasonroyjosbuttler

നെതര്‍ലാണ്ട്സിനെതിരെ 8 വിക്കറ്റ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 49.2 ഓവറിൽ 244 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 30.1 ഓവറിലാണ് വിജയം നേടിയത്.

മാക്സ് ഒദൗദ്(50), ടോം കൂപ്പര്‍(33), ബാസ് ഡി ലീഡ്(56), സ്കോട്ട് എഡ്വേര്‍ഡ്സ്(64) എന്നിവര്‍ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെ 203/3 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചുവെങ്കിലും അവസാന പത്തോവറിൽ ടീമിന് 41 റൺസ് മാത്രമേ നേടുവാനായുള്ളു. 7 വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി നാലും ബ്രൈഡൺ കാര്‍സ് 2 വിക്കറ്റും നേടി.

Davidwilley

ജേസൺ റോയിയും ഫിലിപ്പ് സാള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനായി ഒന്നാം വിക്കറ്റിൽ 85 റൺസാണ് നേടിയത്. 30 പന്തിൽ സാള്‍ട്ട് 49 റൺസ് നേടി പുറത്തായപ്പോള്‍ അതേ ഓവറിൽ ദാവിദ് മലനെ പൂജ്യത്തിന് പുറത്താക്കി വാന്‍ മീകേരന്‍ രണ്ട് വിക്കറ്റ് നേടി.

ജേസൺ റോയ് 86 പന്തിൽ 101 റൺസും ജോസ് ബട്‍ലര്‍ 64 പന്തിൽ 86 റൺസും നേടി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിനെ ആധികാരിക വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 163 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ നേടിയത്.