മൊഹമ്മദൻസ് പരിശീലകൻ കരാർ പുതുക്കി

മൊഹമ്മദൻ സ്പോർടിങിന്റെ പരിശീലകനായ ആൻഡ്രെ ചെർനിഷോവ് ക്ലബിൽ തുടരും. അദ്ദേഹം ഒരു വർഷത്തേക്ക് മൊഹമ്മദൻസിൽ കരാർ പുതുക്കും. 2021ൽ മൊഹമ്മദൻസിൽ എത്തിയ ചെർനിഷോവ് കഴിഞ്ഞ സീസണ മൊഹമ്മദൻസിലെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നു. ചെറിയ വ്യത്യാസത്തിൽ ആണ് മൊഹമ്മദൻസിന് കിരീടം നഷ്ടമായത്. അവസാന മത്സരത്തിൽ ഗോകുലത്തെ തോൽപ്പിച്ചിരുന്നു എങ്കിലും മൊഹമ്മദൻസിന് ഐ ലീഗ് ചാമ്പ്യന്മാരാവുമായിരുന്നു.

അടുത്ത സീസണിൽ ഐ ലീഗ് കിരീടം നേടുക തന്നെയാകും മൊഹമ്മദൻസിന്റെ ലക്ഷ്യം. കുവൈറ്റ്, റഷ്യ, സെർബിയ, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ചെർനിഷോവ്.