ഒരോ മത്സരം കഴിയും തോറും ഡെൽഹിയുടെ പ്ലേ ഓഫ് സാധ്യത വർധിക്കുകയാണ് എന്ന് പന്ത്

Newsroom

Picsart 24 04 28 00 24 59 978
Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് സാധ്യതകൾ വർധിക്കുക ആണെന്ന് ക്യാപ്റ്റൻ റിഷഭ് പന്ത്. ശനിയാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 10 റൺസിൻ്റെ ആവേശകരമായ വിജയം നേടിയ ശേഷം സംസാരിക്കുക ആയിരുന്നു ഋഷഭ് പന്ത്. ഡെൽഹി ഇന്നലത്തെ ജയത്തോടെ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.

പന്ത് 24 04 28 00 25 23 886

“സ്കോർ 250 കടന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. എന്നാൽ ഇംപാക്റ്റ് പ്ലെയർ റൂൾ നിലവിൽ വന്നതോടെ, ഓരോ ഗെയിം കടന്നുപോകുമ്പോഴും എത്ര വലിയ സ്കോർ ആയാലും ഡിഫൻഡ് ചെയ്യുക ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്.” പന്ത് പറഞ്ഞു.

“ഫ്രേസർ-മക്ഗുർക്ക് ആദ്യ ദിവസം മുതൽ ഞങ്ങളെ അതിശയിപ്പിക്കുന്നു. ഒരു യുവ കളിക്കാരനിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് ഇതാണ്; ഓരോ കളിയിലും അവൻ കൂടുതൽ മെച്ചപ്പെടുന്നു. നമ്മുടെ പ്ലേ ഓഫ് സാധ്യതകൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. എങ്കിലും ഒരു സമയം ഒരു മത്സരം എന്ന രീതിയിലാണ് ഞങ്ങൾ കളിയെ സമീപിക്കുന്നത്. അധികം മുന്നോട്ട് ചിന്തിക്കുന്നില്ല,” പന്ത് കൂട്ടിച്ചേർത്തു.