6IXTY, വിന്‍ഡീസ് ബോര്‍ഡിന്റെ പുതിയ ടി10 ടൂര്‍ണ്ണമെന്റ്

Sports Correspondent

Chrisgayle6ixty
Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസ് ബോര്‍ഡും കരീബിയന്‍ പ്രീമിയര്‍ ലീഗും സംയുക്തമായി ഒരു ടി10 ടൂര്‍ണ്ണമെന്റ് പ്രഖ്യാപിച്ചു. 6IXTY എന്നാണ് ടൂര്‍ണ്ണമെന്റിന് പേരിട്ടിരിക്കുന്നത്. 60 പന്തുകളാണ് ഒരു ഇന്നിംഗ്സിലുണ്ടാകുക. 6 വിക്കറ്റുകളും. രണ്ടോവര്‍ ആണ് പവര്‍പ്ലേ ആയി നിശ്ചയിച്ചിരിക്കുന്നത്. ഈ 12 പന്തിൽ 2 സിക്സ് നേടാനായാൽ ഒരു ഓവര്‍ കൂടി പവര്‍പ്ലേ ലഭിയ്ക്കും.

ഒരു ബൗളര്‍ക്ക് 2 ഓവറാണ് പരമാവധി എറിയുവാനാകുന്നത്. 45 മിനുട്ടിൽ 10 ഓവര്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നില്ലെങ്കിൽ അവസാന ആറ് പന്തിനായി ഒരു ഫീൽഡറെ ഫീൽഡിംഗ് ടീമിന് നഷ്ടമാകും.

ഓഗസ്റ്റ് 24 മുതൽ 28 വരെ അഞ്ച് ദിവസത്തിലാണ് ഈ ടൂര്‍ണ്ണമെന്റ് നടക്കുക. കരീബിയന്‍ പ്രീമിയര്‍ ലീഗ് 2022ന് മുമ്പായി ഈ ടൂര്‍ണ്ണമെന്റ് നടക്കും.