ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, ഒന്നാം ഏകദിനത്തിൽ 258 റൺസ്

ഇന്ത്യയ്ക്കെതിരെ ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 258 റൺസ് നേടി ഇംഗ്ലണ്ട്. 47.5 ഓവറിൽ ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത് ലിയാം ഡോസണും ജോ റൂട്ടും നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ്. ഓപ്പണിംഗിൽ ഇറങ്ങിയ ബെന്‍ ഡക്കറ്റ് 43 റൺസും നേടി ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

ഡക്കറ്റും ജേക്കബ് ബെത്തലും ആദ്യ വിക്കറ്റിൽ 61 റൺസ് നേടി ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി ഇന്ത്യ പിടിമുറുക്കി. ഒരേ ഓവറിൽ ബെത്തലിനെയും ഡക്കറ്റിനെയും ഗുര്‍നൂർ ബ്രാര്‍ പുറത്താക്കിയപ്പോള്‍ ജോസ് ബട്‍ലറെയും സാം കറനെയും ഒരേ ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
ഒരു ഘട്ടത്തിൽ 80/5 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ട് ആണ് മുന്നോട്ട് നയിച്ചത്. ലിയാം ഡോസൺ വാലറ്റത്തിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഏഴാം വിക്കറ്റിൽ 121 റൺസാണ് കൂട്ടിചേര്‍ത്തത്.

68 റൺസ് നേടിയ ഡോസണെ അക്സര്‍ പട്ടേൽ പുറത്താക്കിയപ്പോള്‍ 6 പന്തിൽ 12 റൺസ് നേടിയ ജോഫ്ര ആര്‍ച്ചറെയും അക്സര്‍ പട്ടേൽ തന്നെ പുറത്താക്കി. ജോ റൂട്ട്റ 76 ൺസ് നേടി ഇംഗ്ലണ്ടിനെ പുറത്താകാതെ നിന്നു.
48ാം ഓവറിൽ അക്സര്‍ രണ്ട് വിക്കറ്റ് കൂടി നേടി ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ താരം മത്സരത്തിൽ നിന്ന് 4 വിക്കറ്റ് നേടി.