CricketFeatured

ജലജ് സക്സേന വീണ്ടും കേരള ടീമിലേക്ക്; വരും സീസണിൽ കേരളത്തിനായി കളിക്കും

Resizedimage 2026 07 14 20 49 07 0588[1]

പ്രമുഖ ആഭ്യന്തര ക്രിക്കറ്റ് താരം ജലജ് സക്സേന വരാനിരിക്കുന്ന 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിൽ കേരളത്തെ പ്രതിനിധീകരിക്കും. കഴിഞ്ഞ 2025-26 സീസണിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് ഈ ഓൾറൗണ്ടർ കളിച്ചിരുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും കേരള ടീമിലേക്ക് തിരിച്ചെത്തുന്നത്.


കഴിഞ്ഞ ജൂണിൽ നടന്ന മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ (എംപിഎൽ) ജലജ് സക്സേന പങ്കെടുത്തിരുന്നില്ല. തുടർന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും താരം അനാക്ഷേപ പത്രം (എൻഒസി) ആവശ്യപ്പെടുകയായിരുന്നു.
ബിസിസിഐ ഈ ട്രാൻസ്ഫറിന് അംഗീകാരം നൽകിയതോടെയാണ് താരത്തിന് കേരളത്തിനായി കളിക്കാൻ വഴിതുറന്നത്. കേരള ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് ജലജ് സക്സേന.


മുൻ സീസണുകളിൽ കേരളത്തിനായി ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. സക്സേനയുടെ തിരിച്ചുവരവ് വരും സീസണിൽ കേരള ടീമിന്റെ പ്രകടനത്തിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.