CricketFeatured

ടി20യിൽ 550 സിക്സറുകൾ; ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

Resizedimage 2026 03 29 22 17 57 1


മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ്മ തന്റെ കരിയറിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. ടി20 ക്രിക്കറ്റിൽ 550 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന ഐപിഎൽ 2026 മത്സരത്തിനിടയിലാണ് ഈ ചരിത്രനേട്ടം.

തന്റെ 464-ാം ടി20 മത്സരത്തിൽ കളിക്കാനിറങ്ങിയ രോഹിത്തിന് ഈ നേട്ടത്തിലെത്താൻ മൂന്ന് സിക്സറുകൾ കൂടി മാത്രമായിരുന്നു വേണ്ടിയിരുന്നത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടയിലാണ് അദ്ദേഹം ഈ റെക്കോർഡ് കുറിച്ചത്.


ലോക ക്രിക്കറ്റിൽ ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ രോഹിത് ശർമ്മ. ഇതിൽ 300-ലധികം സിക്സറുകൾ ഐപിഎല്ലിൽ നിന്ന് മാത്രം നേടിയവയാണ്. 39ആം വയസ്സിലും തന്റെ പവർ ഹിറ്റിംഗ് മികവിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.