5 പന്ത് അവശേഷിക്കെ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം

ഐപിഎലില്‍ 221 റൺസെന്ന ലക്ഷ്യം 19.1 ഓവറിൽ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും റയാന്‍ റിക്കൽട്ടണും ചേര്‍ന്ന് നൽകിയ തുടക്കം പിന്നീട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയം ഉറപ്പാക്കാനായി. 4 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ വിജയം നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 80 റൺസാണ് രോഹിത് – റിക്കൽട്ടൺ കൂട്ടുകെട്ട് നേടിയത്. രോഹിത് 23 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയപ്പോള്‍ റയാന്‍ റിക്കൽട്ടൺ 24 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. പത്തോവര്‍ പിന്നിടുമ്പോള്‍ 122 റൺസാണ് മുംബൈ നേടിയത്.
38 പന്തിൽ 78 റൺസ് നേടിയ രോഹിത് ശര്‍മ്മയെ വൈഭവ് അറോറ പുറത്താക്കിയപ്പോള്‍ കൊൽക്കത്തയ്ക്ക് ഇന്നിംഗ്സിലെ ആദ്യ വിക്കറ്റ് ലഭിച്ചു. 148 റൺസാണ് ഈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. 16 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ ആണ് മുംബൈയ്ക്ക് രണ്ടാമതായി നഷ്ടമായത്. കാര്‍ത്തിക് ത്യാഗിയ്ക്കായിരുന്നു വിക്കറ്റ്.
അടുത്ത ഓവറിൽ 43 പന്തിൽ 81 റൺസ് നേടിയ റയാന്‍ റിക്കൽട്ടൺ റണ്ണൗട്ട് ആയപ്പോള്‍ മുംബൈയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. അടുത്ത ഓവറിൽ 43 പന്തിൽ 80 റൺസ് നേടിയ റയാന്‍ റിക്കൽട്ടൺ റണ്ണൗട്ട് ആയപ്പോള്‍ മുംബൈയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. തിലക് വര്‍മ്മയും ഹാര്‍ദ്ദിക്കും ചേര്‍ന്ന് നാലാം വിക്കറ്റിൽ നിര്‍ണ്ണായകമായ 31 റൺസ് നേടിയപ്പോള്‍ 20 റൺസ് നേടിയ തിലക് വര്‍മ്മയെ സുനിൽ നരൈന്‍ പുറത്താക്കി.
മത്സരം അവസാന ഓവറിലേക്ക് കടന്നപ്പോള്‍ വെറും 1 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. 5 പന്ത് അവശേഷിക്കെ ടീം തങ്ങളുടെ വിജയം കരസ്ഥമാക്കിയപ്പോള്‍ ഹാര്‍ദ്ദിക് 18 റൺസുമായി പുറത്താകാതെ നിന്നു.