ഗെയില്‍ വെടിക്കെട്ടിനും വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല, റഷീദിനു അഞ്ചും മാര്‍ക്ക് വുഡിനും നാലും വിക്കറ്റ്

ക്രിസ് ഗെയിലിന്റെ താണ്ഡവത്തിനും നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല. 419 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 48 ഓവറില്‍ 389 റണ്‍സിനു പുറത്താകുകയായിരുന്നു. ഓള്‍ഔട്ട് ആവുകയായിരുന്നു. ഗെയില്‍ 97 പന്തില്‍ നിന്ന് 162 റണ്‍സ് നേടി ഇന്നിംഗ്സിലെ അഞ്ചാം വിക്കറ്റായി വീണ ശേഷവും കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ്(50)-ആഷ്‍ലി നഴ്സ്(43) കൂട്ടുകെട്ട് പൊരുതിയെങ്കിലും ആദില്‍ റഷീദ് അവസാന അഞ്ച് വിക്കറ്റും വീഴ്ത്തി ഇംഗ്ലണ്ടിനു 29 റണ്‍സ് വിജയം നല്‍കി.

സ്കോര്‍ 389/6 എന്ന നിലയില്‍ 48ാം ഓവര്‍ എറിഞ്ഞ റഷീദ് ആ ഓവറില്‍ തന്നെ 4 വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. റഷീദ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡിനു നാല് വിക്കറ്റ് ലഭിച്ചു. ആഷ്‍ലി നഴ്സിനെയും കാര്‍ലോസ് ബ്രാത്‍വൈറ്റിനെയും ഓവറിലെ രണ്ട് മൂന്ന് പന്തുകളില്‍ വീഴ്ത്തിയതോടെ ലക്ഷ്യം വിന്‍ഡീസിനു അപ്രാപ്യമാവുകയായിരുന്നു.

വിന്‍ഡീസിനായി ഗെയില്‍ 14 സിക്സുകളും 11 ഫോറും നേടിയാണ് പോരാട്ടം നയിച്ചത്. ഡാരെന്‍ ബ്രാവോ 61 റണ്‍സ് നേടി പുറത്തായി.

Previous articleസ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഇറ്റലി ഗാബോണിനും പിന്നിൽ – ഫിഫ പ്രസിഡണ്ട്
Next articleഫെർഗൂസന്റെ റെക്കോർഡും മറികടന്ന് സോൾഷ്യർ കുതിക്കുന്നു