ഫെർഗൂസന്റെ റെക്കോർഡും മറികടന്ന് സോൾഷ്യർ കുതിക്കുന്നു

Photo: Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ വേഷത്തിലെ ഫെർഗുസൺ പടുത്തുയർത്തിയ റെക്കോർഡ് മറികടന്ന് താൽകാലിക പരിശീലകൻ സോൾഷ്യർ. ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരായ ജയത്തോടെ തുടർച്ചയായ ഏറ്റവും കൂടുതൽ എവേ മത്സരങ്ങൾ ജയിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന റെക്കോർഡാണ് സോൾഷ്യറെ തേടിയെത്തിയത്.

ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരായ ജയം സോൾഷ്യറുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുന്ന തുടർച്ചയായ എട്ടാമത്തെ എവേ ജയമായിരുന്നു. 7 മത്സരങ്ങൾ തുടർച്ചയായി ജയിച്ച അലക്സ് ഫെർഗുസണിന്റെ റെക്കോർഡാണ് സോൾഷ്യർ മറികടന്നത്.  1993ലും 2002 ലും തുടർച്ചയായി 7 മത്സരങ്ങൾ ജയിച്ച് ഫെർഗുസൺ റെക്കോർഡ് ഇട്ടിരുന്നു.

ടീമിലെ പ്രധാനപ്പെട്ട 8 താരങ്ങൾ പരിക്കേറ്റിട്ടും ക്രിസ്റ്റൽ പാലസിനെതിരെ നേടിയ ജയം സോൾഷ്യറിന് കീഴിൽ എത്രത്തോളം പുരോഗതി കൈവരിച്ചു എന്നതിന് തെളിവാണ്.

Previous articleഗെയില്‍ വെടിക്കെട്ടിനും വിന്‍ഡീസിനെ രക്ഷിയ്ക്കാനായില്ല, റഷീദിനു അഞ്ചും മാര്‍ക്ക് വുഡിനും നാലും വിക്കറ്റ്
Next articleഐലീഗിൽ ഇന്ന് നിർണായക മത്സരങ്ങള്‍, ഗോകുലം കേരള എഫ്സിക്ക് റിലഗേഷന്‍ ബാറ്റില്‍