ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്, റഖീം കോര്‍ണ്‍വാലിന് അഞ്ച് വിക്കറ്റ്

Westindiesrakheem
- Advertisement -

ബംഗ്ലാദേശിന്റെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍. തുടര്‍ന്ന് 96.5 ഓവറില്‍ ബംഗ്ലാദേശ് 296 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ റഖീം അതേ ഓവറില്‍ നയീം ഹസനെയും മടക്കി. 126 റണ്‍സായിരുന്നു ലിറ്റണ്‍ ദാസ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ട് നേടിയത്.

തൊട്ടടുത്ത ഓവറില്‍ ഷാനണ്‍ ഗബ്രിയേല്‍ 57 റണ്‍സ് നേടിയ മെഹ്ദി ഹസന്റെ പ്രതിരോധം ഭേദിച്ചതോടെ ബംഗ്ലാദേശിന്റെ കാര്യം കുഴപ്പത്തിലായി. റഖീം കോര്‍ണ്‍വാല്‍ അഞ്ചും ഷാനണ്‍ ഗബ്രിയേല്‍ 3 വിക്കറ്റുമാണ് മത്സരത്തില്‍ നേടിയത്. അവസാന വിക്കറ്റുള്‍പ്പെടെ രണ്ട് വിക്കറ്റ് അല്‍സാരി ജോസഫ് വീഴ്ത്തി.

113 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്.

Advertisement