പാറ്റൊ ഇനി അമേരിക്കയിൽ

Images (20)

മുൻ ബ്രസീൽ ഇന്റർനാഷണൽ താരം പാറ്റൊ ഇനി അമേരിക്കയിൽ കളിക്കും. ഫ്രീ ഏജന്റായിരുന്ന പാറ്റൊയെ ഒരു വർഷത്തെ കരാറിൽ ഒർലാണ്ടോ സിറ്റി ആണ് സൈൻ ചെയ്തത്. അവസാന കുറച്ചു കാലമായി ക്ലബ് ഇല്ലാതെ ഇരിക്കുക ആയിരുന്നു 31കാരനായ പാറ്റൊ. അവസാനമായി ലാറ്റിനമേരിക്കൻ ക്ലബായ സാവൊ പോളൊയ്ക്ക് വേണ്ടിയാണ് പാറ്റൊ കളിച്ചത്. ഒരു കാലത്ത് ബ്രസീൽ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ചിരുന്ന യുവതാരമായിരുന്നു പാറ്റൊ.

എന്നാൽ നിരന്തരമായ പരിക്കുകൾ കാരണം പ്രതീക്ഷിച്ചതിന്റെ അടുത്തൊന്നും പാറ്റൊയുടെ കരിയർ എത്തിയില്ല. മിലാൻ, ചെൽസി, വിയ്യാറയൽ എന്നീ യൂറോപ്യൻ ക്ലബുകളിൽ എല്ലാം പാറ്റൊ മുമ്പ് കളിച്ചിട്ടുണ്ട്. ബ്രസീലിനു വേണ്ടി മുപ്പതോളം മത്സരങ്ങളിലും താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

Previous articleഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ച് രോഹിത് – രഹാനെ കൂട്ടുകെട്ട്
Next articleഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്, റഖീം കോര്‍ണ്‍വാലിന് അഞ്ച് വിക്കറ്റ്