ടെസ്റ്റ് അവസാന ദിവസത്തിലേക്ക്, ഇന്ന് നടന്നത് വെറും 5.2 ഓവര്‍ കളി

ആദ്യ ദിവസത്തിന് ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസം റാവല്‍പിണ്ടി ടെസ്റ്റില്‍ മഴ മേല്‍ക്കൈ നേടിയപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തിയത് നിരാശയോട് കൂടിയാണ്. ഏറെ പ്രതീക്ഷയോടെ ക്രിക്കറ്റ് ലോകം കണ്ട മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ നടന്നത് വെറും 91.5 ഓവര്‍ മാത്രമാണ്. ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തിയ ശേഷം തുടര്‍ന്നുള്ള മൂന്ന ദിവസവും വിരലിലെണ്ണാവുന്ന ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്.

രണ്ടും മൂന്നും ദിവസം മഴ ഭീഷണി നേരത്തെ പ്രവചിച്ചിരുന്നുവെങ്കിലും നാലാം ദിവസം സ്ഥിതി മെച്ചപ്പെടുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണം. എന്നാല്‍ നാലാം ദിവസവും മഴ തന്നെ വിജയിയായി മാറി. 282/6 എന്ന നിലയിലാണ് ശ്രീലങ്ക നിലകൊള്ളുന്നത്.