വാർഡിയുടെയും ലെസ്റ്ററിന്റെയും കുതിപ്പിന് നോർവിച്ചിന്റെ ഫുൾ സ്റ്റോപ്പ്

Photo:Twitter/@premierleague
- Advertisement -

ലെസ്റ്ററിന്റെ വിജയ കുതിപ്പും വാർഡിയുടെ ഗോളടിയും അവസാനിപ്പിച്ച് നോർവിച് സിറ്റി. തുടർച്ചയായ ജയങ്ങളുമായി എത്തിയ ലെസ്റ്ററിനെ 1-1 ന്റെ സമനിലയിലാണ് അവർ തളച്ചത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന്റെ പോയിന്റ് ലിവർപൂളുമായുള്ള പോയിന്റ് വ്യത്യാസം 10 ആയി വർധിച്ചു.

8 കളികളിൽ തുടർച്ചയായി ഗോളടിച്ചു കൂടിയ വാർഡിയെ തടഞ്ഞത് തന്നെയാണ് നോർവിച്ചിന് കാര്യങ്ങൾ എളുപമാക്കിയത്. ആദ്യ പകുതിയിലാണ് കളിയിലെ ഇരു ഗോളുകളും പിറന്നത്. കളിയുടെ 26 ആം മിനുട്ടിൽ ടീമു പുക്കിയുടെ ഗോളിലാണ് നോർവിച് കളിയിൽ ലീഡ് എടുത്തത്. പക്ഷെ 38 ആം മിനുട്ടിൽ ലെസ്റ്റർ സമനില പിടിച്ചു. മാഡിസന്റെ കോർണറിൽ വാർഡിയുടെ ഹെഡർ തടയാനുള്ള ശ്രമത്തിൽ നോർവിച് ഗോളി ടിം ക്രുൽ പന്ത് സ്വന്തം വലയിലാക്കി. അങ്ങനെ സെൽഫ് ഗോളിൽ ലെസ്റ്റർ തോൽവിയിൽ നിന്ന് രക്ഷ നേടി. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താനാവാതെ വന്നതോടെ പോയിന്റ് പങ്ക് വച്ചു.

Advertisement