ജോബിയുടെ ഗോൾ മതിയായില്ല, എ ടി കെയ്ക്ക് തോൽവി സമ്മാനിച്ച് ഗോവ ഒന്നാമത്

- Advertisement -

ഐ എസ് എല്ലിൽ എ ടി കെ കൊൽക്കത്തയ്ക്ക് വേണ്ടി മലയാളി താരം ജോബി ജസ്റ്റിൻ ഗോൾ നേടിയെങ്കിലും വിജയം സ്വന്തമാക്കാൻ അവർക്കായില്ല. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവയാണ് കരുത്തരായ എ ടി കെ കൊൽക്കത്തയെ തോൽപ്പിച്ചത്. ഗോവയിൽ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ഗോവയുടെ വിജയം.

മത്സരത്തിൽ 60ആം മിനുട്ടിൽ ഡിഫൻഡർ ഫാളിലൂടെ ഗോവ മുന്നിൽ എത്തി. എന്നാൽ നാലു മിനുറ്റുകൾക്കകം തിരിച്ചടിക്കാൻ എ ടി കെയ്ക്കായി. മലയാളികളുടെ പ്രതീക്ഷയായ ജോബിയുടെ വകയായിരുന്നു എ ടി കെയുടെ ഗോൾ. പക്ഷെ രണ്ട് മിനുട്ടുകൾക്കകം ലീഡ് തിരിച്ചുപിടിക്കാൻ ഗോവയ്ക്കായി. കോറോ ആയിരുന്നു വിജയം നൽകിയ രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ എ ടി കെയെ മറികടന്ന എഫ് സി ഗോവ ലീഗിൽ ഒന്നമത് എത്തി.

Advertisement