CricketFeatured

രോഹിത്തിന് തുടര്‍ച്ചയായ രണ്ടാം ശതകം നഷ്ടം, രാഹുലിന് സെഞ്ച്വറി

Klahul

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 351 റൺസ് നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയപ്പോള്‍ കെഎൽ രാഹുല്‍ ശതകം നേടി മികച്ച് നിന്നു. രോഹിത് ശര്‍മ്മയും റുതുരാജ് ഗായക്വാഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഗിൽ ഒരു റൺസിനും കോഹ്‍ലി ഗോള്‍ഡന്‍ ഡക്കായും പുറത്തായപ്പോള്‍ രോഹിത് – റുതുരാജ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 137 റൺസ് കൂട്ടുകെട്ടിന് ഒടുവിൽ ഇന്ത്യയ്ക്ക് രോഹിത്തിനെ നഷ്ടമാകുമ്പോള്‍ 85 പന്തിൽ 92 റൺസ് നേടിയ രോഹിത്തിന് തുടര്‍ച്ചയായ രണ്ടാം ശതകം ആണ് നഷ്ടമായത്.

Rohitsharma

റുതുരാജ് 57 റൺസ് നേടി പുറത്തായപ്പോള്‍ രാഹുല്‍ പിന്നീട് വന്ന ബാറ്റര്‍മാര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ നേടി ഇന്ത്യയുടെ സ്കോര്‍ 300 കടത്തി. 87 പന്തിൽ നിന്ന് പുറത്താകാതെ 129 റൺസാണ് കെഎൽ രാഹുല്‍ നേടിയത്. നമന്‍ ധിര്‍ 30 റൺസ് നേടി പുറത്തായി.

Ruturaj

വെസ്റ്റിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീൽസ് മൂന്നും കീമോ പോള്‍ രണ്ട് വിക്കറ്റും നേടി.