Asian GamesCricketFeatured

ക്രിക്കറ്റ്: പാക്കിസ്ഥാനെ വീഴ്ത്തി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം നേടി ഇന്ത്യ

Teamindiasiangames

പാക്കിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ പുരുഷന്മാരുടെ സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211/6 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 192 റൺസാണ് നേടിയത്. ഹസന്‍ നവാസ് ആണ് പാക് നിരയിൽ പോരാടി നിന്നത്.

51 പന്തിൽ 96 റൺസ് നേടിയ ഹസനും 29 റൺസ് നേടിയ സയിം അയൂബും ആണ് പാക് നിരയിൽ റൺസ് കണ്ടെത്തിയത്. ഹസന്‍ നവാസ് ഇന്നിംഗ്സിന്റെ അവസാന പന്തിൽ പുറത്തായി. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേലും വാഷിംഗ്ടൺ സുന്ദറും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യ 211 റൺസ് നേടിയത്.