ഒന്നാമത് ഇന്ത്യ തന്നെ, പാക്കിസ്ഥാന് എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ടീം റാങ്കിംഗില്‍ താഴേക്ക് കൂപ്പുകുത്തി പാക്കിസ്ഥാന്‍. ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പര 2-0ന് പരാജയപ്പെട്ട പാക്കിസ്ഥാന്‍ ഇരു ടെസ്റ്റുകളിലും ഇന്നിംഗ്സ് തോല്‍വിയാണ് ഏറ്റു വാങ്ങിയത്.

80 റേറ്റിംഗ് പോയിന്റാണ് പാക്കിസ്ഥാനുള്ളത്. അഫ്ഗാനിസ്ഥാനെതിരെയുള്ള വിന്‍ഡീസിന്റെ വിജയം ടീമിനെ 81 റേറ്റിംഗ് പോയിന്റ് നല്‍കി. ഒന്നാം സ്ഥാനത്ത് 120 പോയിന്റോടെ ഇന്ത്യയും രണ്ടാം സ്ഥാനത്ത് 109 പോയിന്റോടെ ന്യൂസിലാണ്ടുമാണുള്ളത്.

ബേ ഓവലിലെ വിജയം ന്യൂസിലാണ്ടിന് രണ്ടാം സ്ഥാനത്തെത്തുവാന്‍ സഹായിച്ചു. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 104 പോയിന്റും നാലും അഞ്ചും സ്ഥാനത്ത് യഥാക്രമമുള്ല ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും 102 പോയിന്റുമാണുള്ളത്.

ആറാം സ്ഥാനത്തുള്ള ശ്രീലങ്ക 95 പോയിന്റാണ് നേടിയിട്ടുള്ളത്.

Previous articleപികെയ്ക്ക് പരിക്ക്
Next articleഗോളടിയിൽ റെക്കോർഡ് ഇട്ട് ആഴ്സണൽ വനിതകൾ, 6 ഗോളും നാല് അസിസ്റ്റുമായി വിവിയെനെ