പികെയ്ക്ക് പരിക്ക്

ബാഴ്സലോണ താരം പികെയുടെ പരിക്ക് കാലറ്റലൻ ക്ലബിന് ആശങ്ക നൽകുന്നു. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു പികെയ്ക്ക് പരിക്കേറ്റത്. മത്സരം 1-0ന് ബാഴ്സലോണ വിജയിച്ചു എങ്കിലും പികെയുടെ പരിക്ക് വാല്വെർഡെയ്ക്ക് ആശങ്ക നൽകും. കാൽ മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്.

സബ് ആയി ടച്ച് ലൈൻ കടന്നതിന് ശേഷം നടന്നാണ് ഡ്രസിംഗ് റൂമിലേക്ക് പികെ പോയത് എന്നതിനാൽ പരിക്ക് ഗുരുതരമായിരിക്കില്ല എന്നാണ് ബാഴ്സലോണ ആരാധകർ പ്രതീക്ഷിക്കുന്നത്. എൽ ക്ലാസികോ ഉൾപ്പെടെ സുപ്രധാന മത്സരങ്ങൾ മുന്നിൽ ഉള്ളതിനാൽ ഇപ്പോൾ പികെയെ നഷ്ടപ്പെടുന്നത് ബാഴ്സലോണക്ക് ചിന്തിക്കാൻ കഴിയില്ല. പികെയുടെ അഭാവം ഉണ്ടായൽ ഉംറ്റിറ്റിയും ലെംഗ്ലെറ്റുമാകും ബാഴ്സയുടെ സെന്റർ ബാക്കുകൾ ആവുക.

Previous article“കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കുറച്ചു കൂടെ പക്വത കാണിക്കണം” – ഇഷ്ഫാഖ്
Next articleഒന്നാമത് ഇന്ത്യ തന്നെ, പാക്കിസ്ഥാന് എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി