ബംഗ്ലാദേശിനെതിരെ നാണംകെട്ട തോൽവിയുമായി പാക്കിസ്ഥാന്‍

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാന്‍. ബംഗ്ലാദേശിനെതിരെ ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 114 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് ലക്ഷ്യം 15 ഓവറിൽ നേടി 8 വിക്കറ്റ് വിജയം കൈക്കലാക്കി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 30.4 ഓവറിൽ പുറത്തായപ്പോള്‍ 37 റൺസ് നേടിയ ഫഹീം അഷ്റഫ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. സാഹിബ്സാദ ഫര്‍ഹാന്‍ 27 റൺസും മാസ് മദാക്കത്ത് 18 റൺസും നേടി പാക്കിസ്ഥാനെ പത്തോവറിൽ 41 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഫഹര്‍ഹാന്‍ പുറത്തായ ശേഷം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് പാക്കിസ്ഥാന്‍ 114 റൺസിന് ഓള്‍ഔട്ട് ആയി. ബംഗ്ലാദേശിന് വേണ്ടി നാഹിദ് റാണ അഞ്ചും മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി തന്‍സിദ് ഹസന്‍ തമീം 67 റൺസുമായി പുറത്താകാതെ നിന്നു. നജ്മുള്‍ ഹൊസൈന്‍ ഷാന്റെ 27 റൺസ് നേടി പുറത്തായി.