നാണംകെട്ട് ബംഗ്ലാദേശ്, ഇന്നിംഗ്സ് വിജയവുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടി ആതിഥേയര്‍. ഇന്ന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 95 റൺസിന് എറിഞ്ഞിട്ടപ്പോള്‍ ഇന്നിംഗ്സിനും 51 റൺസിനുമാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്.
ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് വെറും 64 റൺസിൽ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 210 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 95 റൺസിന് ആണ് ബംഗ്ലാദേശ് ഓള്‍ ഔട്ട് ആയത്.

ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേടിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നേടി കളിയിലെ താരമായി മാറി. പാറ്റ് കമ്മിന്‍സും നഥാന്‍ ലയണും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ 31 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മുഷ്ഫിക്കുര്‍ റഹിം 29 റൺസ് നേടി.
ബംഗ്ലാദേശിന് വേണ്ടി ആദ്യ ഇന്നിംഗ്സിൽ ഷൊറിഫുള്‍ ഇസ്ലാം 7 വിക്കറ്റ് നേടിയപ്പോള്‍ കാമറൺ ഗ്രീന്‍ 67 റൺസുമായി ടോപ് സ്കോറര്‍ ആയി. സ്റ്റീവന്‍ സ്മിത്ത് 42 റൺസ് നേടിയപ്പോള്‍ നഥാന്‍ ലയൺ 32 റൺസുമായി പുറത്താകാതെ നിന്നു.