രണ്ടാം തോൽവി, ശ്രീലങ്ക ലോകകപ്പിൽ നിന്ന് പുറത്ത്

ഐസിസി ടി20 ലോകകപ്പിൽ നിരാശാജനകമായ ഫലവുമായി ശ്രീലങ്ക പുറത്ത്. ഇന്ന് സൂപ്പര്‍ 8 മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ 61 റൺസ് തോൽവിയാണ് ആതിഥേയരായ ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ ന്യൂസിലാണ്ടിനെ വരിഞ്ഞുകെട്ടിയെങ്കിലും മിച്ചൽ സാന്റനര്‍ – കോള്‍ മക്കോഞ്ചി കൂട്ടുകെട്ട് ടീമിനെ 168 റൺസിലേക്ക് എത്തിച്ചപ്പോള്‍ ഈ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് മാത്രമേ നേടാനായുള്ളു.
ശ്രീലങ്കന്‍ നിരയിൽ കമിന്‍ഡു മെന്‍ഡിസ് 31 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ദുനിത് വെല്ലാലാഗേ 29 റൺസ് നേടി പുറത്തായി. ന്യൂസിലാണ്ടിന് വേണ്ടി രച്ചിന്‍ രവീന്ദ്ര 4 വിക്കറ്റും മാറ്റ് ഹെന്‍റി 2 വിക്കറ്റും നേടി.