CricketFeaturedT20 World Cup

ആദ്യം തകര്‍ച്ച, രക്ഷയ്ക്കെത്തി സാന്റനര്‍ – കോള്‍ കൂട്ടുകെട്ട്, ന്യൂസിലാണ്ടിന് 168 റൺസ്

Santnercole

ഐസിസി ടി20 സൂപ്പര്‍ 8 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലാണ്ടിന് 168 റൺസ്. 84/6 എന്ന നിലയിൽ ആയിരുന്ന ന്യൂസിലാണ്ടിനെ ഏഴാം വിക്കറ്റിൽ മിച്ചൽ സാന്റനര്‍ – കോള്‍ മക്കോഞ്ചി കൂട്ടുകെട്ട് ** റൺസ് നേടി പൊരുതാവുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

സാന്റനര്‍ 26 പന്തിൽ 47 റൺസ് നേടി അവസാന പന്തിൽ പുറത്തായപ്പോള്‍ കോള്‍ മക്കോഞ്ചി 23 പന്തിൽ പുറത്താകാതെ 31 റൺസ് നേടി നിന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 47 പന്തിൽ നിന്ന് 84 റൺസാണ് നേടിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി മഹീത് തീക്ഷണയും ദുഷ്മന്ത ചമീരയും മൂന്ന് വീതം വിക്കറ്റ് നേടി.