രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോളും വളരെ അധികം അവ്യക്തത നിലനില്‍ക്കുന്നു – വിരാട് കോഹ്‍ലി

രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വളരെ അധികം അവ്യക്തത തുടരുന്നുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. രോഹിത് ശര്‍മ്മയും ഇഷാന്ത് ശര്‍മ്മയും ടീമിനൊപ്പം യാത്ര ചെയ്ത് അവരുെ റീഹാബ് നടപടികള്‍ തുടര്‍ന്നിരുന്നുവെങ്കിലും നന്നായിരുന്നേനെ എന്നും താരം വ്യക്തമാക്കി.

ഐപിഎലില്‍ രോഹിത് തുടര്‍ന്ന് കളിച്ചപ്പോള്‍ താന്‍ കരുതിയത് ഓസ്ട്രേലിയന്‍ ടൂറിന് താരം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടാകില്ലെന്നറിഞ്ഞപ്പോള്‍ തനിക്ക് കാര്യങ്ങളില്‍ ഒരു വ്യക്തതയും അനുഭവപ്പെട്ടില്ലെന്നും വിരാട് പറഞ്ഞു. ഇപ്പോള്‍ തനിക്കും ടീമംഗങ്ങള്‍ക്കും അറിയുന്ന വിവരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഡിസംബര്‍ 11ന് വീണ്ടും ഒരു അവലോകനം നടത്തുമെന്ന് മാത്രമെന്നാണെന്നും വിരാട് വ്യക്തമാക്കി.