ബ്രാത്‍വൈറ്റിന്റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് എ ടീമിനെതിരെ കരുതുറ്റ നിലയില്‍ വിന്‍ഡീസ്

ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ചതുര്‍ദിന പരിശീലന മത്സരത്തില്‍ ഒന്നാം ദിവസം 353/3 എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. 22.1 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 111 റണ്‍സാണ് നേടിയത്. 45 റണ്‍സ് നേടിയ ജോണ്‍ കാംപെല്ലിനെ ടീമിന് നഷ്ടമായപ്പോള്‍ പകരം ക്രീസിലെത്തിയ ഡാരെന്‍ ബ്രാവോയും ക്രെയിഗ് ബ്രാത്‍വൈറ്റും ചേര്‍ന്ന് കൂടുതല്‍ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പുറത്തെടുത്തു.

Brathwaitebravo

189 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ബ്രാവോ 93 റണ്‍സ് നേടി പുറത്തായി. ഷമാര്‍ ബ്രൂക്ക്സിനെയും വേഗത്തില്‍ നഷ്ടമായെങ്കിലും 183 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 19 റണ്‍സ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും പുറത്താകാതെ നിന്ന് വിന്‍ഡീസ് സ്കോര്‍ 353/3 എന്ന നിലയില്‍ എത്തിച്ചു.