റോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 37 ഓവറുകള്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 108/4 എന്ന നിലയിലാണ്. വിജയത്തിനായി 92 റണ്‍സ് കൂടി ടീം നേടേണ്ടതുണ്ട്. 27/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ റോസ്ടണ്‍ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

സ്കോര്‍ നൂറ് റണ്‍സിലെത്തിയപ്പോള്‍ വിന്‍ഡീസിന് കനത്ത തിരിച്ചടി നല്‍കി ജോഫ്ര ചേസിന്റെ വിക്കറ്റ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ കൈവശമുള്ള വിന്‍ഡീസ് ജയം കരസ്ഥമാക്കുമോ അതോ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നേടുവാനാകുമോ എന്നതാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

Previous articleനാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി സുനിൽ ഗാവസ്‌കർ
Next articleവോൾവ്സിന് വലിയ വിജയം, വീണ്ടും ആറാം സ്ഥാനത്ത്