വോൾവ്സിന് വലിയ വിജയം, വീണ്ടും ആറാം സ്ഥാനത്ത്

യൂറോപ്യൻ യോഗ്യത ലക്ഷ്യമാക്കി കളിക്കുന്ന വോൾവ്സിന് ഒരു ഗംഭീര വിജയം. ഇന്ന് എവർട്ടണെ നേരിട്ട വോൾവ്സ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിൽ നിന്നേറ്റ പരാജയത്തിൽ കരകയറേണ്ടത് ഉള്ളത് കൊണ്ട് തന്നെ മികവാർന്ന പ്രകടനമാണ് വോൾവ്സിന്റെ താരങ്ങളിൽ നിന്ന് കണ്ടത്. 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ജിമിനസ് ആണ് വോൾവ്സിന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡെൻഡോങ്കറിലൂടെ വോൾവ്സ് രണ്ടാം ഗോളും നേടി. 74ആം മിനുട്ടിൽ ജോട്ടയുടെ വക ആയിരുന്നു വോൾവ്സിന്റെ മൂന്നാം ഗോൾ. ഈ വിജയത്തോടെ വോൾൿസ് വീണ്ടുൻ ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്ന ലീഗിൽ ആറാം സ്ഥാനത്ത് എത്തി. അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി മൂന്ന് പോയന്റിന്റെ വ്യത്യാസം മാത്രമെ വോൾവ്സിന് ഇപ്പോൾ ഉള്ളൂ‌. എന്നാൽ എവർട്ടൺ ഇപ്പോഴും ആദ്യ പത്തിന് താഴെ നിൽക്കുകയാണ്.

Previous articleറോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ
Next articleപ്രീമിയർ ലീഗിൽ തിരികെയെത്താൻ ലീഡ്സിന് ഇനി ഒരു ജയം കൂടെ