CricketFeaturedT20 World Cup

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലാണ്ടിന് 175 റൺസ്

Markchapman

ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 175 റൺസ് നേടി ന്യൂസിലാണ്ട്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ സ്കോര്‍.

26 പന്തിൽ 48 റൺസുമായി മാര്‍ക്ക് ചാപ്മാന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 17 പന്തിൽ 31 റൺസ് നേടിയ ഫിന്‍ അല്ലനും 24 പന്തിൽ 32 റൺസ് നേടിയ ഡാരിൽ മിച്ചലുമാണ് ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. 15 പന്തിൽ പുറത്താകാതെ 23 റൺസുമായി ജെയിംസ് നീഷവും നിര്‍ണ്ണായക സംഭാവന ടീമിനായി നൽകി.

Marcojansen

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സന്‍ നാല് വിക്കറ്റ് നേടി. 40 റൺസാണ് താരം തന്റെ നാലോവര്‍ സ്പെല്ലിൽ വിട്ട് നൽകിയത്.