അഫ്ഗാനിസ്ഥാന് 5 വിക്കറ്റ് നഷ്ടം, ഗംഭീര അരങ്ങേറ്റവുമായി മാനവ്

ഇന്ത്യയ്ക്കെതിരെ ഏക ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് 564/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 113/5 എന്ന നിലയിലാണ്.
43 റൺസുമായി റഹ്മത് ഷാ ക്രീസിലുള്ളപ്പോള്‍ 20 റൺസ് നേടിയ ഹസ്മത്തുള്ള ഷഹീദി ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുഥര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.