CricketFeatured

നിശ ക്ലബിലെ സംഭവം, ബെൻ സ്റ്റോക്സിനും ഗസ് അറ്റ്കിന്‍സണിനും എതിരെ അന്വേഷണം

Benstokesgusattkinson

ന്യൂസിലാണ്ടിനെതിരെയുള്ള ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റിലെ 115 റൺസ് വിജയത്തിന് ശേഷം പ്രൊട്ടോക്കോള്‍ ലംഘനം നടത്തി ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെൻ സ്റ്റോക്സും ഗസ് അറ്റ്കിന്‍സണും. ഇവര്‍ക്കെതിരെ ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Benstokesgusattkinson

ഇരു താരങ്ങളും പ്രൊട്ടോക്കോള്‍ ലംഘിച്ച് തിങ്കളാഴ്ച്ച പുലര്‍ച്ചെയുള്ള സമയത്ത് നിശാക്ലബിൽ ചില അനിഷ്ട സംഭവങ്ങളിൽ പങ്കാളിയായിരുന്നുവെന്നാണ് ഇസിബി പ്രസ്താവനയിൽ പറയുന്നത്. എന്നാൽ ഈ അനിഷ്ട സംഭവം എന്താണെന്ന് കൂടുതൽ വ്യക്തമാക്കപ്പെടുന്നില്ല.

2017ൽ ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബിലെ സംഘര്‍ഷത്തിൽ സ്റ്റോക്സിനെതിരെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. പിന്നീട് താരത്തെ കോടതി വെറുതെ വിടുകയായിരുന്നു.