Indian Premier LeagueCricketFeatured

അനായാസം ആര്‍സിബി, 15.1 ഓവറിൽ വിജയം

Kohliavesh

ലക്നൗവിനെതിരെ 5 വിക്കറ്റ് വിജയം നേടി ആര്‍സിബി. ഇന്ന് ലക്നൗവിനെ 146 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 5 വിക്കറ്റ് നഷ്ടത്തിൽ 15.1 ഓവറിലാണ് ആര്‍സിബിയുടെ വിജയം. 49 റൺസ് നേടിയ വിരാട് കോഹ്‍ലിയ്ക്കൊപ്പം രജത് പടിദാര്‍ 27 റൺസുമായി തിളങ്ങിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയം സാധ്യമാക്കിയത്.

ഫിൽ സാള്‍ട്ട് പുറത്തായ ശേഷം വിരാട് കോഹ്‍ലി – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് 57 റൺസാണ് നേടിയത്. ഇതിൽ 10 റൺസായിരുന്നു ദേവ്ദത്ത് പടിക്കലിന്റെ സംഭാവന. രജത് പടിദാറുമായി 20 റൺസ് കൂട്ടിചേര്‍ത്ത ശേഷം വിരാട് കോഹ്‍ലി 49 റൺസ് നേടി പുറത്തായി. ദേവ്ദത്ത് പടിക്കലിനെയും വിരാട് കോഹ്‍ലിയെയും അവേശ് ഖാന്‍ ആണ് പുറത്താക്കിയത്.

Viratkohli

രജത് പടിദാറും ജിതേഷ് ശര്‍മ്മയും നാലാം വിക്കറ്റിൽ 13 പന്തിൽ 35 റൺസ് നേടി കുതിച്ചുവെങ്കിലും 13 പന്തിൽ 27 റൺസ് നേടിയ രജത് പടിദാറിനെ പ്രിന്‍സ് യാദവ് പുറത്താക്കി. അതേ ഓവറിൽ തന്നെ പ്രിന്‍സ് യാദവ് 9 പന്തിൽ 23 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെയും പുറത്താക്കി. നേരത്തെ ഫിൽ സാള്‍ട്ടിന്റെ വിക്കറ്റും ശര്‍മ്മയാണ് നേടിയത്.

ടിം ഡേവിഡും റൊമാരിയോ ഷെപ്പേര്‍ഡും 14 റൺസ് വീതം നേടി കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ബെംഗളൂരുവിനെ 15.1 ഓവറിൽ വിജയത്തിലേക്ക് നയിച്ചു. 15 പന്തിൽ 27 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പ്രിന്‍സ് യാദവ് മൂന്നും അവേശ് ഖാന്‍ രണ്ടും വിക്കറ്റാണ് ലക്നൗവിനായി നേടിയത്.