രണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ശ്രീലങ്കയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസ ചായയ്ക്ക് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി ന്യൂസിലാണ്ട്. മത്സരത്തില്‍ വെറും 106 റണ്‍സിന്റെ ലീഡ് മാത്രമാണ് ടീമിന് ലഭിച്ചത്. ജീത്ത് റാവലിനെ ആദ്യമേ നഷ്ടമായ സന്ദര്‍ശകര്‍ക്ക് അധികം വൈകാതെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണെയും നഷ്ടമായി. ഇരു ഇന്നിംഗ്സുകളിലും താരം മോശം ഫോമിലാണ് ബാറ്റ് വീശിയത്.

ടോം ലാഥം 45 റണ്‍സുമായി നിലവില്‍ രണ്ടാം ഇന്നിംഗ്സില്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയി നില കൊള്ളുമ്പോള്‍ ഹെന്‍റി നിക്കോളസ് 26 റണ്‍സ് നേടി പുറത്തായി. 20 റണ്‍സ് നേടി നില്‍ക്കുന്ന ബിജെ വാട്ളിംഗിലാണ് ന്യൂസിലാണ്ടിന്റെ അവശേഷിക്കുന്ന പ്രതീക്ഷ. ലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ മൂന്നും ധനന്‍ജയ ഡി സില്‍വ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്സിലെ ബൗളിംഗ് ഹീറോ അകില ധനന്‍ജയയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Previous articleഏകദിനം ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിയിക്കണമെന്ന് മൊര്‍തസയോട് ബംഗ്ലാദേശ് ബോര്‍ഡ്
Next articleപുതിയ സീസണായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ജേഴ്സി എത്തി!!