ഏകദിനം ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിയിക്കണമെന്ന് മൊര്‍തസയോട് ബംഗ്ലാദേശ് ബോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമോ ഇല്ലയോ എന്നതില്‍ ഒരു വ്യക്ത വേണമെന്ന് ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റനോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുമായി ബംഗ്ലാദേശ് ക്രിക്കറ്റ് മുന്നോട്ട് പോകുവാന്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ ബംഗ്ലാദേശ് ‍സിംബാബ്‍വേയ്ക്കെതിരെ കളിയ്ക്കുന്ന ഏകദിന മത്സരത്തെ ബംഗ്ലാദേശ് നായകന്റെ വിടവാങ്ങല്‍ മത്സരമാക്കി മാറ്റുവാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.

ഔദ്യോഗികമായി ബോര്‍ഡ് ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഏക ഏകദിനം സൗകര്യപൂര്‍വ്വമായ സമയത്ത് പ്രഖ്യാപിച്ച് താരത്തിന് വിടവാങ്ങല്‍ നല്‍ക്കുവാന്‍ ശ്രമിക്കുമ്പോളും തീയ്യതി പ്രഖ്യാപിക്കാത്തത് ബോര്‍ഡിന് മൊര്‍തസയില്‍ നിന്ന് ഒരു അന്തിമ വാക്ക് കിട്ടാത്തതിനാലാണ്. നേരത്തെ ലോകകപ്പിന് ശേഷം വിരമിക്കില്‍ ഉണ്ടാകുമെന്ന് താരം അറിയിച്ചുവെങ്കിലും പിന്നീട് അത് ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് താരം എത്തി.

താരവുമായി ഇരുന്ന് ചര്‍ച്ച ചെയ്ത ശേഷം അദ്ദേഹത്തിന്റെ ഭാവി തീരുമാനങ്ങളെക്കുറിച്ച് ഒരു വ്യക്തത വരുത്തുവാനാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ലക്ഷ്യം. ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം താരം മടങ്ങിയെത്തിയ ശേഷമാവും ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ പുറത്ത് വരിക.

Previous articleപാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് മിസ്ബ ഉള്‍ ഹഖ് നയിക്കും
Next articleരണ്ടാം ഇന്നിംഗ്സിലും ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച