വിമര്‍ശകര്‍ക്ക് മറുപടി, മികച്ച സ്ട്രൈക്ക് റേറ്റോടു കൂടി കോഹ്‍ലിയുടെ ബാറ്റിംഗ്, പടിദാറും ഗ്രീനും കസറി

Sports Correspondent

Viratkohli
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി ആര്‍സിബി. വിരാട് കോഹ്‍ലിയും രജത് പടിദാറും  നേടിയ അര്‍ദ്ധ ശതകങ്ങളാണ് ആര്‍സിബിയെ 241 എന്ന വന്‍ സ്കോറിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി ഈ സ്കോര്‍ നേടിയത്. ഗ്രീന്‍ 46 റൺസ് നേടി പുറത്തായി.

Kaverappa

ഫാഫ് ഡു പ്ലെസിയെയും വിൽ ജാക്സിനെയും വിദ്വത് കവേരപ്പയാണ് പുറത്താക്കിയത്. ഫാഫ് 9 റൺസ് നേടിയപ്പോള്‍ വിൽ ജാക്സ് 7 പന്തിൽ 12 റൺസാണ് നേടിയത്. വിദ്വത് കവേരപ്പയുടെ ഇരട്ട പ്രഹരം ആര്‍സിബിയെ 43/2 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് രജത് പടിദാര്‍ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് ടീമിനെ നൂറ് കടത്തുകയായിരുന്നു.

Patidarkohli

സാം കറനെ സിക്സര്‍ പറത്തി 21 പന്തിൽ നിന്ന് പടിദാര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാൽ 23 പന്തിൽ 55 റൺസ് നേടിയ താരം അതേ ഓവറിൽ പുറത്തായി. 32 പന്തിൽ 76 റൺസാണ് കോഹ്‍ലി – പടിദാര്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

Rajatpatidar

പത്തോവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി 119/3 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വിരാട് കോഹ്‍ലി 32 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. മെല്ലെ തുടങ്ങിയ കാമറൺ ഗ്രീനും അതിവേഗത്തിൽ സ്കോറിംഗ് തുടങ്ങിയപ്പോള്‍ ഈ കൂട്ടുകെട്ട് 92 റൺസാണ് നേടിയത്. 47 പന്തിൽ 92 റൺസ് നേടിയ വിരാട് കോഹ്‍ലിയെ അര്‍ഷ്ദീപ് പുറത്താക്കുമ്പോള്‍ 211 റൺസായിരുന്നു ആര്‍സിബിയുടെ സ്കോര്‍.7 പന്തിൽ 18 റൺസുമായി ദിനേശ് കാര്‍ത്തിക്കും 27 പന്തിൽ 46 റൺസും നേടി കാറൺ ഗ്രീനും കളം നിറഞ്ഞാടിയപ്പോള്‍ ആര്‍സിബി 241 റൺസിലേക്ക് എത്തി.

കാര്‍ത്തിക്,  ലോംറോര്‍, ഗ്രീന്‍ എന്നിവരെ അവസാന ഓവറിൽ പുറത്താക്കി ഹര്‍ഷൽ പട്ടേൽ മൂന്ന് വിക്കറ്റ് നേടി.