വിബിനും രാഹുലും പരിക്ക് കാരണം ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്ത്

Newsroom

Picsart 24 05 09 18 20 33 749
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള ഇന്ത്യൻ ഒരുക്കത്തിന് തിരിച്ചടി. ഇന്ത്യൻ ക്യാമ്പിൽ നിരവധി താരങ്ങൾ പരിക്ക് കാരണം ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കും എന്നാണ് പുതിയ റിപ്പോർട്ടുക.ൾ മലയാളി താരമായ വിപിൻ മോഹനൻ, രാഹുൽ കെപി എന്നിവരും പരിക്ക് കാരണം ക്യാമ്പിൽ നിന്ന് പിന്മാറും. ഇവർ അടക്കം എട്ടോളം കളിക്കാർ ക്യാമ്പിൽ നിന്ന് പിന്മാറുമെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ 24 05 09 18 20 45 464

റോഷൻ സിംഗ്, മുഹമ്മദ് യാസിർ, വിപിൻ മോഹനൻ, രാഹുൽ കെ പി, ഇസാക്ക്, ആകാശ് മിശ്ര, ദീപക് ടാംഗ്രി, ലാലിയംസുവാള, ലാലുവങ്മാവിയ തുടങ്ങിയവരാണ് ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇവർ ആരും ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇനി കളിക്കാൻ സാധ്യതയില്ല

വിബിൻ മോഹനൻ ആദ്യമായായിരുന്നു ഇന്ത്യയുടെ സീനിയർ ക്യാമ്പിൽ എത്തിയത്. താരത്തിന് ഇത് വലിയ തിരിച്ചടിയാണ്. ആകാശ് മിശ്രയുടെ പരിക്കും മാറാൻ ഏറെ സമയം എടുക്കും. താരം ആറുമാസത്തോളം പുറത്തായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ജൂണിലാണ് ഇന്ത്യ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കുവൈത്തിനെയും ഖത്തറിനെയും നേരിടുന്നത്.